
2018 എ എഫ് സി അണ്ടർ 23 ചാമ്പ്യൻഷിപ്പിനുള്ള ക്വാളിഫയറിനു മുന്നോടിയായി ഇന്ത്യൻ അണ്ടർ 23 ടീം അമേരിക്കയിലേക്ക് തയ്യാറെടുപ്പിനായി പോകുന്നു. കോൺസ്റ്റന്റൈനു കീഴിൽ അംബേദ്കർ സ്റ്റേഡിയത്തിൽ പരിശീലനം നടത്തി വരുന്ന ഇന്ത്യൻ ടീം ജൂലൈ ഒന്നിനാണ് അമേരിക്കയിലേക്ക് പറക്കുക.
അമേരിക്കയിൽ മൂന്നോ നാലോ മത്സരങ്ങൾ ഇന്ത്യൻ ടീം കളിക്കും. ജൂലൈ 19 മുതൽ ആരംഭിക്കുന്ന യോഗ്യതാ മത്സരങ്ങൾക്കു മുമ്പ് ഇന്ത്യൻ സംഘം തിരിച്ചെത്തും. ഖത്തറും സിറിയയും തുർക്കമെനിസ്ഥാനുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ മറ്റു ടീമുകൾ. ദോഹയിൽ വെച്ചാണ് ഇന്ത്യയുടെ യോഗ്യതാ മത്സരങ്ങൾ.
34 അംഗങ്ങളുമായാണ് ഇന്ത്യ അമേരിക്കയിലേക്ക് പോകുന്നത്. 34 പേരിൽ ആകെയുള്ള മലയാളി അരീക്കോട് സ്വദേശിയായ അസറുദ്ദീൻ മാത്രമാണ്. മിഡ്ഫീൽഡർമാരായ അസറുദ്ദീനൊപ്പം ജിഷ്ണു ബാലകൃഷ്ണനും അനന്തു മുരളിയും ട്രയൽസ് ക്യാമ്പിൽ ഉണ്ടായിരുന്നു എങ്കിലും അവസാന 34ലേക്ക് കടക്കാൻ കഴിഞ്ഞില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial