
എ എഫ് സി അണ്ടർ 16 ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ കുട്ടികളുടെ യോഗ്യതയ്ക്കായി കാത്തിരിക്കണം. ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇറാഖിനോട് ഗോൾ രഹിത സമനില വഴങ്ങിയതോടെയാണ് ഇന്ത്യയുടെ യോഗ്യത സംശയത്തിലായത്. ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇറാഖ് നേരിട്ട് യോഗ്യത നേടി.
ഗ്രൂപ്പ് ചാമ്പ്യന്മാരെ കൂടാതെ മികച്ച അഞ്ചോ ആറോ റണ്ണേഴ്സ് അപ്പ് കൂടെ അടുത്ത വർഷം നടക്കുന്ന അണ്ടർ 16 എ എഫ് സി ചാമ്പ്യൻഷിപ്പിന് യോഗ്യത നേടും. ആ ആറു ടീമുകളിൽ ഒന്നാകാം എന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ പലസ്തീൻ നേപ്പാളിനെ പരാജയപ്പെടുത്തുകയാണേൽ ഇന്ത്യയ്ക്ക് മികച്ച റണ്ണേഴ്സ് അപ്പിൽ ഒരു ടീമായി യോഗ്യത നേടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എ എഫ് സി യോഗ്യതാ റൗണ്ടിൽ ഒരോ ഗ്രൂപ്പിലും വ്യത്യസ്ഥ എണ്ണം ടീമുകളാണ് ഉള്ളത് എന്നതിനാൽ മികച്ച റണ്ണേഴ്സ് അപ്പിനെ കണക്കാക്കുമ്പോൾ ഗ്രൂപ്പിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തവരുമായി കളിച്ച പോയന്റു മാത്രമെ കണക്കു കൂട്ടുകയുള്ളൂ. അതു കൊണ്ട് തന്നെ പലസ്തീൻ ഗ്രൂപ്പിൽ ആദ്യ മൂന്നിൽ എത്തുകയാണെങ്കിൽ ഇന്ത്യയ്ക്ക് പലസ്തീനെതിരായി നേടിയ വിജയത്തിന്റെ മൂന്നു പോയന്റ് ലഭിക്കും. അത് ഇന്ത്യയെ യോഗ്യതയ്ക്കായി സഹായിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial