ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം മലേഷ്യയിൽ

Courtsey: AIFF Media

മലേഷ്യയ്ക്കെതിരെയുള്ള രണ്ടു സൗഹൃദ മത്സരങ്ങൾക്കായി ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ഇന്ന് മലേഷ്യയിൽ എത്തി. മലേഷ്യൻ രാജ്യാന്തര ടീമുമായി രണ്ട് സൗഹൃദ മത്സരങ്ങളാണ് ഇന്ത്യയ്ക്കുള്ളത്. ജൂലൈ 29ന് ആദ്യ മത്സരവും ജൂലൈ 31ന് രണ്ടാം സൗഹൃദ മത്സരവും നടക്കും. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യൻ വനിതാ ടീം രാജ്യാന്തര മത്സരത്തിന് ഇറങ്ങുന്നത്.

പുതിയ കോച്ച് മേയ്മോളിന്റെ നേതൃത്വത്തിൽ 22 അംഗ ടീമാണ് മലേഷ്യയിലേക്ക് പോയിട്ടുള്ളത്. മലയാളിയായ മെയ്മോളിനെ ഈ മാസം ആരംഭത്തിലാണ് എ ഐ എഫ് എഫ് വനിതാ ഫുട്ബോൾ ടീം കോച്ചായി നിയമിച്ചത്. വനിതാ ഫുട്ബോൾ ടീമിന്റെ കോച്ചാകുന്ന ആദ്യ വനിതയാണ് മെയ്മോൾ.

രാജ്യാന്തര മത്സരങ്ങൾ ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും, ഇന്ത്യൻ വനിതാ ലീഗ് നല്ല രീതിയിൽ നടന്നത് വനിതാ ഫുട്ബോളിന് ഗുണം ചെയ്യുമെന്നും എ ഐ എഫ് എഫ് വെബ്സൈറ്റിൽ മെയ്മോൾ അഭിപ്രായപ്പെട്ടു.

സ്ട്രൈക്കർ ബാലാദേവിയാണ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ, ആശാലത ദേവിയെ വൈസ് ക്യാപ്റ്റനായും നിയമിച്ചിട്ടുണ്ട്.

ടീം:

GOALKEEPERS: Panthoi Chanu, Roshini Devi.

DEFENDERS: Ashalata Devi, Manisa Panna, Umapati Devi, Dalima Chhibber, Radharani Devi, Jabamani Tudu, Tony Devi.

MIDFIELDERS: Premi Devi, Prameshori Devi, Lochana Munda, Sanju, Mandakini Devi, Ritu Rani, Bindyarani Devi.

STRIKERS: Bala Devi, Kamala Devi, Anju Tamang, Dangmei Grace, Pyari Xaxa, Kashmina.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅരങ്ങേറ്റക്കാരന് അര്‍ദ്ധ ശതകം, ലങ്കയില്‍ ഇന്ത്യയുടെ ബാറ്റിംഗ് താണ്ഡവം
Next articleഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ച് ഇന്ത്യയുടെ U19 ക്രിക്കറ്റ് ടീം