ഛേത്രിയുടെ 100ആം മത്സരത്തിൽ ആദ്യ മത്സരത്തിലെ ടീമിനെ നിലനിർത്തി ഇന്ത്യ

- Advertisement -

കെനിയക്കെതിരെയുള്ള ഹീറോ ഇന്റർ കോണ്ടിനെന്റൽ കപ്പിലെ ഇന്ത്യയുടെ രണ്ടാമത്തെ മത്സരത്തിൽ ചൈനീസ് തായിപെയ്ക്കെതിരെ ഇറങ്ങിയ അതെ ടീമിനെ നിലനിർത്തി ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ. ഇന്ത്യ ക്യാപ്റ്റൻ ഛേത്രിയുടെ 100ആം ഇന്റർനാഷണൽ മത്സരം കൂടിയായ ഇന്ന് മുംബൈ ഫുട്ബാൾ അറീന ഇന്ത്യൻ ആരാധകരെ കൊണ്ട് നിറയും. മത്സരം തുടങ്ങുന്നതിനു മുൻപ് തന്നെ ഇന്ത്യൻ ക്യാപ്റ്റൻ ഛേത്രിയുടെ വീഡിയോ സന്ദേശം കേട്ട് ടിക്കറ്റുകൾ എല്ലാം വിറ്റു തീർന്നിരുന്നു.

കഴിഞ്ഞ മത്സരത്തിൽ ആരാധകരുടെ കുറവ് കൊണ്ട് ശ്രേദ്ധമായ മത്സരത്തിൽ ഇന്ത്യ ഏകപക്ഷീയമായി മത്സരം ജയിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിൽ ചൈനീസ് തായിപെയിയെ ഇന്ത്യ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കാണ് തോൽപ്പിച്ചത്. മലയാളി താരം ആഷിഖ് കുരുണിയൻ ഇന്നും പകരക്കാരുടെ ബെഞ്ചിലാണ് സ്ഥാനം.

ഇന്ത്യൻ ടീം: ഗുർപ്രീത് സിങ് സന്ധു, പ്രീതം കോട്ടൽ, അനസ് എടത്തൊടിക, സന്ദേശ് ജിങ്കൻ, സുഭാശിഷ് ബോസ്, അനിരുദ്ധ് താപ്പ, പ്രോണായ് ഹാൽഡർ, ഉദാന്ത സിങ്, സുനിൽ ഛേത്രി, ഹാലിച്ചരൻ നർസരി, ജെജെ ലാൽപെഖ്‌ലുവ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement