മാറ്റമില്ലാതെ ഇന്ത്യയുടെ പുതിയ ഫിഫ റാങ്കിങ്

- Advertisement -

ഫിഫ പുതുതായി പുറത്തുവിട്ട റാങ്കിങ്ങിൽ 97ആം സ്ഥാനം നിലനിർത്തി ഇന്ത്യ. കഴിഞ്ഞ തവണ പുറത്തുവന്ന റാങ്കിങ്ങിലും ഇന്ത്യ 97ആം സ്ഥാനത്ത് തന്നെയായിരുന്നു. 96ആം സ്ഥാനത്തിരിക്കുന്ന ജോർജിയയെക്കാൾ 2 പോയിന്റ് പിറകിലാണ് ഇന്ത്യ.

അവസാന റാങ്കിങ് ഇറങ്ങിയതിനു ശേഷം ഇന്ത്യ രണ്ടു മത്സരങ്ങൾ കളിച്ചു ജയിച്ചെങ്കിലും റാങ്കിങ്ങിൽ മാറ്റമൊന്നും ഉണ്ടായില്ല. ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ചൈനീസ് തായിപേയ്ക്കെതിരെയും കെനിയക്കെതിരെയുമാണ് ഇന്ത്യ ജയിച്ചത്.

അതെ സമയം ഈ കൊല്ലത്തെ ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന റഷ്യ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മോശം റാങ്കിങ്ങിലേക്ക് കൂപ്പുകുത്തി. ഇന്ന് പുറത്തു വന്ന റാങ്കിങ് പ്രകാരം റഷ്യ 70ആം സ്ഥാനത്താണ്. കഴിഞ്ഞ തവണ റാങ്കിങ് വന്ന സമയത്ത് റഷ്യ 66ആം സ്ഥാനത്ത് ആയിരുന്നു. ആദ്യ 5 സ്ഥാനങ്ങളിൽ ഒരു മാറ്റവും പുതിയ റാങ്കിങ്ങിന് വന്നിട്ടില്ല. ഒന്നാം സ്ഥാനത്ത് ജർമനിയും രണ്ടാം സ്ഥാനത്ത് ബ്രസീലും മൂന്നാം സ്ഥാനത്ത് ബെൽജിയവുമാണ് ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement