
കളിക്കളത്തിൽ എതിരാളികളെ തൂത്തുവാരുന്നതിൽ മാത്രമല്ല നഗര ശുചീകരണത്തിലും തങ്ങളുടെ മികച്ച പങ്കാളിത്തം ഉറപ്പു വരുത്തിയിരിക്കുകയാണ് ഇന്ത്യൻ സീനിയർ ഫുട്ബോൾ ടീം. മുംബൈയിൽ ഇന്ന് തുടങ്ങിയ ക്യാമ്പിനു മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ഇന്ത്യൻ ടീം മാതൃകയായി. കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ ഉൾപ്പെടെ ഇന്ത്യൻ സീനിയർ താരങ്ങളും കോച്ചിംഗ് സ്റ്റാഫുകളും ശുചീകരണത്തിൽ പങ്കെടുത്തു.
ഇന്ത്യൻ താരങ്ങളായ സി കെ വിനീത്, അനസ് എടത്തൊടിക, ജിങ്കൻ തുടങ്ങിയവരും ശുചീകരണത്തിന്റെ ഭാഗമായി. ക്യാമ്പിലെ പരിശീലനങ്ങൾക്ക് ശേഷം അടുത്ത ആഴ്ച പലസ്തീനുമായി ഇന്ത്യൻ ടീമിന്റെ സൗഹൃദ മത്സരം നടക്കാനിരിക്കുകയാണ്. തുടർന്ന് ഏഷ്യ കപ്പ് യോഗ്യതാ മത്സരത്തിൽ മകാവോയേയും ഇന്ത്യ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial