
സൗഹൃദ മത്സരത്തിൽ ഇന്ത്യൻ വനിതകൾ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് മലേഷ്യയെ പരാജയപ്പെടുത്തി. ഇന്ന് വൈകിട്ടു നടന്ന മത്സരത്തിൽ ഇരട്ട ഗോളുകളുമായി പ്യാരി ആണ് ഇന്ത്യയുടെ വിജയത്തിനു കരുത്തായത്. ഇന്ത്യൻ വനിതാ കോച്ചായി മെയ്മോൾ റോക്കി ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇത്.
Extremely proud of you, @maymolrocky tells her girls. #MASvIND #ShePower #BackTheBlue @FAM_Malaysia pic.twitter.com/6EYoEk4G4o
— Indian Football Team (@IndianFootball) July 31, 2017
ഒരിടവേളയ്ക്കു ശേഷമാണ് ഇന്ത്യൻ വനിതകൾ രാജ്യാന്തര മത്സരത്തിന് ഇറങ്ങിയത് എങ്കിലും ആധികാരികമായി തന്നെ ടീം വിജയിക്കുക ആയിരുന്നു. രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. 79ാം മിനുട്ടിലും 86ാം മിനുട്ടിലുമായിരുന്നു ഗോളുകൾ. നേരത്തെ രണ്ടു സൗഹൃദ മത്സരങ്ങൾക്കാണ് ടീം എത്തിയത് എങ്കിലും സാങ്കേതിക കാരണങ്ങളാൽ ആദ്യ സൗഹൃദ മത്സരം ഒഴിവാക്കുക ആയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial