ഇന്ത്യൻ U-16ന് വീണ്ടും ജയം, യമനെയും തറപറ്റിച്ചു

ഇന്ത്യൻ അണ്ടർ 16 ടീമിന് ജോർദാനിൽ വീണ്ടുൻ വിജയം. ഇന്ന് നടന്ന മത്സരത്തിൽ യമനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ യമന് ഇന്ത്യക്കെതിരെ പിടിച്ചു നിൽക്കാൻ വരെ ആയില്ല. തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഇന്ത്യ ഹർപ്രീതിന്റെ ഹെഡറിൽ ആദ്യ പകുതിയിൽ മുന്നിൽ എത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ റിഡ്ജും രോഹിതും കൂടെ ഗോൾ കണ്ടെത്തിയതോടെ ഇന്ത്യ ജയം ഉറപ്പിച്ചു. കഴിഞ്ഞ മത്സരത്തിൽ ഇറാഖിനെയും ഇന്ത്യ തോൽപ്പിച്ചിരുന്നു. ഇത് ജോർദാനിലെ ഇന്ത്യയുടെ മൂന്നാം വിജയമാണ്. ആദ്യ മത്സരത്തിൽ ജോർദാനെയും ഇന്ത്യ തോൽപ്പിച്ചിരുന്നു. ജപ്പാനോടു പൊരുതി തോറ്റത് മാത്രമാണ് ഇന്ത്യയുടെ ഏക തോൽവി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial