FPAI മികച്ച കോച്ച് നോമിനേഷൻ പ്രഖ്യാപിച്ചു, ഖാലിദ് ജമീലും സിങ്ടോയും ലിസ്റ്റിൽ

- Advertisement -

ഇന്ത്യ ഫുട്ബോൾ താരങ്ങളുടെ സംഘടനയായ FPAI നടത്തുന്ന സീസൺ അവാർഡിലെ അവസാനത്തെ അവാർഡായ മാനേജർ ഓഫ് ദി ഇയർ അവാർഡിനുള്ള നോമിനേഷൻ ലിസ്റ്റും പ്രഖ്യാപിച്ചു. അഞ്ച് പേരുടെ ലിസ്റ്റിൽ ഐസോളിനെ ചാമ്പ്യനാക്കിയ ഖാലിദ് ജമീൽ, ഇപ്പോഴത്തെ കേരള ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് മാനേജറും മുൻ ഷില്ലോങ്ങ് ലജോങ്ങ് കോച്ചുമായ തങ്ബോയ് എന്നിവരുണ്ട്.

നോമിനേഷൻ ലിസ്റ്റ്:

1, ഖാലിദ് ജമീൽ ( ഐസോൾ)
2, തങ്ബോയ് സിങ്ടോ (ലജോങ്ങ്)
3, സഞ്ജോയ് സെൻ (മോഹൻ ബഗാൻ)
4, ട്രെവർ മോർഗൻ ( ഈസ്റ്റ് ബംഗാൾ)
5, ഡെറിക് പെരേര ( ചർച്ചിൽ ബ്രദേഴ്സ്)

അവാർഡുകൾ ഒക്കെ ജൂലയ് ഒന്നിന് മിസോറമിൽ നടക്കുന്ന ചാരിറ്റി മത്സരത്തിനു ശേഷമാണ് പ്രഖ്യാപിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement