FPAI അവാർഡ്; അനസ് സീസണിലെ മികച്ച കളിക്കാരൻ, സി കെ വിനീത് ആരാധകരുടെ താരം

- Advertisement -

ഫുട്ബോൾ പ്ലയേർസ് അസോസിയേഷൻ അവാർഡുകളിൽ താരമായി മലയാളിപ്പട. ഇന്ന് മിസോറാമിൽ പ്രഖ്യാപിച്ച അവാർഡിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരനായി അനസ് എടത്തൊടികയേയും, ആരാധകരുടെ മികച്ച താരമായി സി കെ വിനീതിനേയും തിരഞ്ഞെടുത്തു. മോഹൻബഗാനും ഡെൽഹി ഡൈനാമോസിനും ഒപ്പം ഇന്ത്യൻ ജേഴ്സിയിലും നടത്തിയ ഉജ്ജല പ്രകടനമാണ് അനസിനെ അവാർഡിനർഹനാക്കിയത്.

സി കെ വിനീതിനെ ഫുട്ബോൾ പ്രേമികൾ വോട്ടിങ്ങിലൂടെയാണ് തിരഞ്ഞെടുത്തത്. മുപ്പതിനായിരത്തിലധികം വോട്ടിലൂടെ ഒപ്പം മത്സരിച്ചവരെ ബഹുദൂരം പിന്നിലാക്കിയാണ് സി കെ വിനീത് ഈ നേട്ടത്തിന് അർഹനായത്. FPAI അവാർഡുകളിൽ ഏറ്റവുൻ മികച്ച രണ്ടവാർഡും മലയാളികൾക്കായി എന്നത് അഭിമാന നിമിഷമായി.

ബെംഗളൂരു എഫ് സി താരം ഉദാന്ത സിംഗ് മികച്ച യുവതാരമായും മുൻ ഐസോൾ കോച്ച് ഖാലിദ് ജമീൽ മികച്ച മാനേജറുമായി. ഐസോൾ എഫ് സിയുടെ ആൽഫ്രഡ് ജാര്യൻ മികച്ച വിദേശ കളിക്കരനായി. സന്ദീപ് നന്ദിക്കും ദീപക് മണ്ഡാലിനും പ്രത്യേക പുരസ്കാരങ്ങളും കിട്ടി. മിസോറാമും FPAIയും തമ്മിലുള്ള സൗഹൃദ മത്സരത്തിനിടയിലാണ് അവാർഡുകൾ സമ്മാനിച്ചത്. മത്സരത്തിന്റെ വരുമാനമായി ലഭിച്ച രണ്ട് ലക്ഷം രൂപ മിസോറാം ദുരിതാശ്വാസത്തിനായി FPAI സമർപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement