
കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ഈസ്റ്റ് ബംഗാൾ ജയം തുടരുന്നു. ഇന്ന് കൊൽക്കത്ത കസ്റ്റംസ് ടീമിനെതിരെ ഇറങ്ങിയ ഈസ്റ്റ് ബംഗാൾ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് വിജയിച്ചു. വിദേശ താരം ഡിയോൺ മിച്ചലാണ് ഇന്ന ഈസ്റ്റ് ബംഗാളിനെ വിജയത്തിലേക്ക് നയിച്ചത്. രണ്ട് ഗോളുകളും ഡിയോണാണ് സ്കോർ ചെയ്ത്.
77ാം മിനുട്ടിലും 95ാം മിനുട്ടിലുമാണ് ഗോളുകൾ പിറന്നത്. കഴിഞ്ഞ മത്സരത്തിൽ റെയിൻബോ ക്ലബിനേയും ഈസ്റ്റ് ബംഗാൾ പരാജയപ്പെടുത്തിയിരുന്നു. റെയിൻബോയ്ക്കെതിരെ ഹാട്രിക്കുമായി തിളങ്ങിയ മലയാളി താരം വി പി സുഹൈർ ഇന്നും മികച്ച രീതിയിൽ ഈസ്റ്റ് ബംഗാളിനു വേണ്ടി കളിച്ചു. ജയത്തോടെ രണ്ടു മത്സരങ്ങളിൽ ആറു പോയന്റുമായി ഈസ്റ്റ് ബംഗാൾ ഒന്നാമതെത്തി.
ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ പീർലസ് എഫ് സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് റെയിൻബൊ എഫ് സിയെ പരാജയപ്പെടുത്തി. ദോദോസും അനിൽ കിസ്കുവുമാണ് പീർലസിനു വേണ്ടി സ്കോർ ചെയ്തത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial