“നിങ്ങൾ സ്റ്റേഡിയത്തിലേക്ക് വരു, ഇന്ത്യയെ സപ്പോർട്ട് ചെയ്യൂ” – ആരാധകരോട് ഛേത്രിയുടെ അഭ്യർത്ഥന

- Advertisement -

ഇന്ത്യൻ ഫുട്ബോൾ ടീമിനെ സ്റ്റേഡിയത്തിലേക്ക് വന്നു സ്പോർട്ട് ചെയ്യാൻ അഭ്യർഥിച്ചു ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി രംഗത്ത്. തന്റെ ട്വിറ്റർ അകൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഛേത്രി അഭ്യർത്ഥന രൂപേണ ആരാധകരോട് ആവശ്യം ഉന്നയിച്ചത്.

മുംബൈയിൽ വെച്ചു നടക്കുന്ന ഇന്റർ കൊണ്ടിനെന്റൽ കപ്പിൽ ഇന്ത്യയെ പിന്തുണച് സ്റ്റേഡിയത്തിൽ എത്തണം എന്നാണ് ഛേത്രിയുടെ ആവശ്യം. കഴിഞ്ഞ ദിവസം തായ്വാനെതിരെ നടന്ന മത്സരത്തിൽ ഇന്ത്യയെ പിന്തുണച്ച് സ്റ്റേഡിയത്തിൽ എത്തിയവർക്ക് നന്ദി രേഖപ്പെടുത്തിയാണ് സുനിൽ ഛേത്രി തുടങ്ങിയത്.

“ഞങ്ങളും ഇന്ത്യക്ക് വേണ്ടിയാണ് ക്ളിക്കുന്നത്. നിങ്ങളുടെ പിന്തുണ ഞങ്ങൾക്ക് ആവശ്യമാണ്. നിങ്ങളില്ലാതെ ഞങ്ങൾക്ക് മുന്നേറാൻ കഴിയില്ല. നിങ്ങൾ സ്റ്റേഡിയത്തിലേക്ക് കടന്നു വരു, ഞങ്ങൾക്ക് വേണ്ടി ആർത്തു വിളിക്കു, ഞങ്ങളോട് ദേശ്യപ്പെടു, ഞങ്ങളോട് അസഭ്യം പറയു.. ഞങ്ങൾ കഴിവിന്റെ പരമാവധി ടീമിന് വേണ്ടി പുറത്തെടുക്കും” സുനിൽ ഛേത്രി പറഞ്ഞു.

“നിങ്ങൾ എല്ലാവരും യൂറോപ്യൻ ക്ലബുകളുടെ ആരാധകർ ആണ്, ഇന്ത്യൻ ഫുട്ബോളിന്റെ നിലവാരം അതിനടുത്ത് എത്തില്ല എന്നറിയാം. എന്നാൽ, ഒരു ദിവസം നമ്മളും അതേ നിലവാരം പുലർത്തും. ഇന്ത്യൻ ഫുട്ബാൾ മാറ്റത്തിന്റെ പാതയിലാണ്. അപ്പോൾ നിങ്ങളുടെ പിന്തുണ വളരെ അനിവാര്യമാണ്” ഛേത്രി കൂട്ടി ചേർത്തു.

കഴിഞ്ഞ മത്സരത്തിൽ സ്റ്റേഡിയത്തിന്റെ ഭൂരിഭാഗവും ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഈ അവസരത്തിൽ ആണ് അഭ്യര്ഥനയുമായി ഛേത്രി രംഗത്ത് വന്നത്. ഛേത്രിയുടെ ഹാട്രിക്കിന്റെ മികവിൽ ഇന്ത്യ എതിരില്ലാത്ത 5 ഗോളുകൾക്ക് തായ്‌വാനെ തോല്പിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement