ആരാധകർക്ക് നന്ദി പറഞ്ഞ് സുനിൽ ഛേത്രി

- Advertisement -

ഇന്ത്യയെ പിന്തുണച്ച് സ്റ്റേഡിയത്തിൽ എത്തിയ ആയിരങ്ങൾക്ക് നന്ദി പറഞ്ഞ് സുനിൽ ഛേത്രി. ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പിൽ കെനിയക്കെതിരായ മത്സരത്തിൽ ഇന്ത്യയെ പിന്തുണക്കാൻ ആയിരങ്ങളാണ് മുംബൈ ഫുട്ബാൾ അരീനയിൽ എത്തിച്ചേർന്നത്.തന്റെ നൂറാം മത്സരം അവിസ്മരണീയമാക്കിയ ആരാധകർക്ക് മത്സര ശേഷമാണ് സുനിൽ ഛേത്രി നന്ദി രേഖപ്പെടുത്തിയത്.

കനത്ത മഴയെ പോലും വകവെക്കാതെയാണ് ആരാധകർ മത്സരം കാണാൻ എത്തിച്ചേർന്നത്. കാലങ്ങൾക്ക് ശേഷമായിരുന്നു ഇന്ത്യൻ ഫുട്ബാൾ ടീം ഒരു നിറഞ്ഞ സ്റ്റേഡിയത്തിനു മുന്നിൽ കളിക്കുന്നത്. “നിറഞ്ഞ സ്റ്റേഡിയത്തിനു മുന്നിൽ കളിക്കുന്നത് വളരെ ശ്രേഷ്ഠമായതാണ്, നിങ്ങൾക്ക് മുന്നിൽ കളിക്കുമ്പോൾ ഞങ്ങളുടെ മുഴുവൻ കഴിവും പുറത്തേക്കാൻ ഞങ്ങൾ ശ്രമിക്കും” സുനിൽ ഛേത്രി പറഞ്ഞു.

“ഇവിടെ എത്തിച്ചേർന്ന എല്ലാവർക്കും നന്ദി, നിങ്ങളുടെ ഒരു ചെറിയ പിന്തുണ പോലും ഞങ്ങൾക്ക് വളരെയേറെ ഊർജ്ജം നൽകും, നമ്മുടെ രാജ്യത്തിന് വേണ്ടി ഞങ്ങളുടെ മുഴുവൻ കഴിവും പുറത്തെടുക്കാൻ ഞാൻ തയ്യാറാണ്” സുനിൽ ഛേത്രി കൂട്ടി ചേർത്തു.

നൂറാം മത്സരത്തിന് ഇറങ്ങിയ ഛേത്രിയെ മത്സരത്തിന് മുൻപ് ആദരിച്ചിരുന്നു. ഇതിഹാസ താരങ്ങളായ ബൈച്ചുങ് ബൂട്ടിയയും ഐഎം വിജയനും ചേർന്ന് ഛേത്രിക്ക് ഉപഹാരം സമ്മാനിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement