അരീക്കോടുകാരൻ റാഷിദ് വലകാത്തു, മുഹമ്മദൻസിന് ഗംഭീര വിജയം

- Advertisement -

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ മുഹമ്മദൻ സ്പോർടിംഗ് ക്ലബിന് ആദ്യ വിജയം. മലപ്പുറം അരീക്കോടുകാരൻ റാഷിദ് മുഹമ്മദൻസിന്റെ വലകാത്ത മത്സരത്തിൽ വലിയ മാർജിനിലായിരുന്നു മുഹമ്മദൻസിന്റെ വിജയം. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ടോളി അഗ്രഗാമിയെ ആണ് മുഹമ്മദൻസ് പരാജയപ്പെടുത്തിയത്.

മുഹമ്മദൻസിനു വേണ്ടി ജിതൻ ഇരട്ട ഗോളുകൾ നേടി തിളങ്ങി. എസ് കെ ഫൈസ്, ദിബേന്ദു, ദേബാശിഷ് പ്രഥാൻ എന്നിവരും ലക്ഷ്യം കണ്ടു. മുഹമ്മദൻസ് ആദ്യ മത്സരത്തിൽ പതചക്രയോട് അപ്രതീക്ഷിത തോൽവി ഏറ്റു വാങ്ങിയിരുന്നു. ഇരട്ട ഗോൾ നേടിയ ജിതൻ തന്നെയാണ് ഇന്നലെ മാൻ ഓഫ് ദി മാച്ച് ആയതും.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ പതചക്ര സതേൺ സമിറ്റിയോട് ഗോൾ രഹിത സമനില പാലിച്ചു. ഇന്ന് നടക്കുന്ന മത്സരത്തിൽ വൈകിട്ട് 5 മണിക്ക് മോഹൻ ബഗാൻ റെയിൽവേ എഫ് സിയേ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement