മാജിദ് ഖാന് സഹായ ഹസ്‌തവുമായി ബൈച്ചുങ് ഭൂട്ടിയ

കാശ്മീരി യുവാവ് മാജിദ് ഖാന് എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്ത് ഇന്ത്യൻ ഫുട്ബാൾ ഐക്കൺ ബൈച്ചുങ്ങ് ഭൂട്ടിയ കശ്മീർ ഫുട്ബാൾ അസോസിയേഷന് കത്തെഴുതി. മാജിദ് ഖാന്റെ ഫുട്ബാൾ സ്വപ്നം സഫലീകരിക്കാൻ എല്ലാവിധ പിന്തുണയും ബൈച്ചുങ് ഭൂട്ടിയ വാഗ്‌ദാനം ചെയ്തു.

കശ്മീരിലെ മികച്ച ഫുട്ബാൾ താരങ്ങളിലൊരാളായ മജീദ് ഖാൻ ലഷ്കർ-ഇ-തോയിബയുമായി തീവ്രവാദ സംഘടനയിൽ ചേർന്നു എന്ന് വാർത്തകൾ പുറത്തു വന്നിരുന്നു. എന്നിരുന്നാലും, അമ്മയായ ആഷിയ ബീഗത്തിന്റെ വൈകാരിക സമ്മർദത്തെത്തുടർന്ന് വെള്ളിയാഴ്ച ഗോൾ കീപ്പറായ മാജിദ് ഖാൻ ഇന്ത്യൻ അധികൃതർക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു.

ഈ അവസരത്തിൽ ആണ് ഭൂട്ടിയ മാജിദ് ഖാന് സഹായ ഹസ്തവുമായി എത്തിയത്. മാജിദ് ഖാന് ന്യൂ ഡൽഹിയിൽ ഉള്ള തന്റെ ഫുട്ബാൾ അക്കാദമയിൽ ചേരാമെന്നും അവിടെ പരിശീലിച്ചു തന്റെ സ്വപ്‌നങ്ങൾ എത്തിപ്പിടിക്കാം എന്നും ബൂട്ടിയ പറഞ്ഞു. “മാജിദ് ഒരു ഭീകരസംഘടനയിൽ ചേർന്ന റിപ്പോർട്ടുകൾ വായിചതിൽ ഞാൻ വളരെ ദുഃഖിതനായിരുന്നു. വർഷങ്ങളായി നിരവധി പേർക്ക് ഫുട്ബോൾ ആശ്വാസവും നൽകിയിട്ടുണ്ട്. ‘ബ്യൂട്ടി ഗെയിം’ കളിക്കാൻ മജീദ് ഖാന് ഇപ്പോൾ ഒരു പ്ലാറ്റ്ഫോം ആവശ്യമാണെന്നും ബൂട്ടിയ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലീഡ് പിടിക്കാനുള്ള അവസരം കേരളത്തിനു നഷ്ടം
Next articleഗോകുലം എഫ് സി ടീം ലോഞ്ച് നാളെ ഹൈലൈറ്റ് മാളിൽ