ഏഷ്യാകപ്പ് യോഗ്യത; ഇന്ത്യൻ ടീമിൽ കേരളത്തിൽ നിന്ന് അനസ് മാത്രം

- Advertisement -

 

സെപ്റ്റംബർ അഞ്ചിന് നടക്കുന്ന മകാവോയ്ക്ക് എതിരായ ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 24 അംഗ ടീമിൽ മലയാളി സാന്നിദ്ധ്യമായി അനസ് എടത്തൊടിക മാത്രമെ ഉള്ളൂ. നേരത്തെ ത്രിരാഷ്ട്ര പരമ്പയ്ക്കുള്ള ക്യാമ്പിൽ ഉണ്ടായിരുന്ന രഹ്നേഷ് ടി പിയെ ഒഴിവാക്കിയപ്പോൾ അതിനു മുന്നേ തന്നെ കോൺസ്റ്റന്റൈൻ ടീമിൽ അവസരം നൽകാതിരുന്ന സി കെ വിനീതിന് ഇത്തവണയും അവസരം ലഭിച്ചില്ല.

കേരളത്തിൽ നിന്ന് താരങ്ങളില്ലാ എങ്കിലും കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് മൂന്നു താരങ്ങൾ മകാവോയിലേക്ക് പുറപ്പെടുന്ന ടീമിൽ ഇടം പിടിച്ചു. ത്രിരാഷ്ട്ര ടൂർണമെന്റിൽ ഇന്ത്യയെ നയിച്ച സന്ദേശ് ജിങ്കൻ, സെന്റ് കിറ്റ്സിനെതിരെ ഇന്ത്യയുടെ കപ്പുറപ്പിച്ച ഗോൾ നേടിയ ജാക്കിചന്ദ് സിംഗ്, യുവതാരം ലാൽറുവത്താര എന്നിവരാണ് ബ്ലാസ്റ്റേഴ്സിൽ നിന്ന് ഇന്ത്യൻ ടീമിലേക്ക് അവസരം നേടിയിരിക്കുന്നത്.

ഇന്ത്യൻ ടീം നാളെ മകാവോയിലേക്ക് പുറപ്പെടും. ഏഷ്യാകപ്പ് യോഗ്യതാ റൗണ്ടിൽ കളിച്ച രണ്ടു മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പിൽ ഒന്നാമതാണ് ഇന്ത്യ‌. മ്യാന്മാറിനേയും കിർഗിസ്താനേയും ഇന്ത്യ നേരത്തെ പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യൻ ടീമിനൊപ്പം നിരീക്ഷകനായി സാക്ഷാൽ ഐ എം വിജയനും യാത്ര പുറപ്പെടുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement