അനസും ജിങ്കനും തിരിച്ചെത്തി, ഫൈനലിന് കരുത്തുറ്റ ടീമുമായി ഇന്ത്യ

- Advertisement -

ഇന്റർ കോണ്ടിനെന്റൽ ഫൈനലിൽ കെനിയ നേരിടാനായി ഇന്ത്യയുടെ ഏറ്റവും മികച്ച ടീമിനെ തന്നെ കോൺസ്റ്റന്റൈൻ ഇറക്കുന്നു. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ ഏഴു മാറ്റങ്ങളുമായി ഇറങ്ങി ഇന്ത്യ പരാജയപ്പെട്ടിരുന്നു. അന്ന് പുറത്തിരുന്നവരല്ലാം ഇന്ന് വീണ്ടും ആദ്യ ഇലവനിൽ എത്തി. ഗുർപ്രീത് സിംഗ് ഗോൾ കീപ്പറായി എത്തിയപ്പോൾ അനസും ജിങ്കനും സെന്റർ ബാക്ക് പൊസിഷൻ സ്വന്തമാക്കി. സുഭാഷിഷും പ്രിതം കോട്ടാലുമാണ് ഫുൾബാക്ക്.

മുന്നിൽ ഛേത്രിക്കൊപ്പം കളിക്കാൻ ജെജെ ആദ്യ ഇലവനിൽ എത്തി. കഴിഞ്ഞ മത്സരത്തിൽ ബെഞ്ചിലായിരുന്നു ജെജെ. മലയാളി താരം ആഷിഖ് കുരുണിയൻ ഇന്ന് ബെഞ്ചിലാണ് സ്ഥാനം.

ടീം; ഗുർപ്രീത്, സുഭാഷിഷ്, അനസ്, ജിങ്കൻ, പ്രിതം കോട്ടാൽ, നർസാരി, പ്രണോയ് ഹാൽദർ, അനിരുദ്ധ് താപ, ഉദാന്ത, ജെജെ, ഛേത്രി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement