ഇന്ത്യക്ക് തിരിച്ചടി, ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് അമർജിത്തില്ല

ലോകകപ്പ് യോഗ്യത മത്സരത്തിനായിറങ്ങുന്ന ഇന്ത്യക്ക് വമ്പൻ തിരിച്ചടി. ഇന്ത്യയുടെ യുവതാരം അമർജീത്തിന് പരിക്ക്. ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായുള്ള പരിശീലനത്തിനിടെ പരിക്കേറ്റ അമർജീത്തിന് ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമാകും. ഒമാനെതിരെയും ഖത്തറിനെതിരെയുമാണ് ഇന്ത്യയുടെ ആദ്യ രണ്ട് ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങൾ.

പരിശീലനത്തിനിടെ കൈകുഴ്യ്ക്കേറ്റ പരിക്കാണ് യുവതാരത്തിന് വിനയായത്. സെപ്റ്റംബർ 5 നു ഒമാനെതിരെ ഗുവാഹത്തിയിൽ ആണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് യോഗ്യതാ മത്സരം. മുൻ ഇന്ത്യൻ അണ്ടർ 17 ക്യാപ്റ്റനായ അമർജീത്ത് സിംഗ് ഇന്റർകൊണ്ടിനെന്റൽ കപ്പിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇന്റർകൊണ്ടിനെന്റൽ കപ്പിലെ തകർപ്പൻ പ്രകടനം അമർജീത്തിന് ഇന്ത്യൻ സ്ക്വാഡിൽ ഇടമുറപ്പിച്ചിരുന്നു. പരിക്കേറ്റ അമർജീത്തിന് പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Previous articleജർമ്മൻ ടീം പ്രഖ്യാപിച്ച് ജോവാക്കിം ലോ
Next articleഅലിസൺ ബെക്കർ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച ഗോളി