AFC U-23; ഇന്ത്യയ്ക്ക് പരാജയത്തോടെ തുടക്കം

സിറിയൻ കരുത്തിനു മുന്നിൽ ദോഹയിൽ ഇന്ത്യയ്ക്കു പരാജയത്തോടെ തുടക്കം. ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്ത്യ പരാജപ്പെട്ടത്. ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും രണ്ടാം പകുതിയിൽ ഇന്ത്യ പിറകിലേക്ക് പോവുക ആയിരുന്നു.

64ാം മിനുറ്റിൽ മുഹമ്മദ് സുറൂറാണ് സിറിയയ്ക്ക് ലീഡ് നേടിക്കൊടുത്തത്. അതുവരെ മികച്ചു നിന്ന ഗോൾ കീപ്പർ വിശാൽ കെയ്തിന്റെ ശ്രദ്ധക്കുറവ് ഇന്ത്യക്ക് വിനയാവുകയായിരുന്നു. ത്രൂ ബാലിന് അഡ്വാസ് ചെയ്തെത്തിയ കെയ്തും ഡിഫഡർ ജെറിയും തമ്മിലുണ്ടായ ആശയ കുഴപ്പം മുതലാക്കിയ സുറൂറ് കെയ്തിനു മുകളിലൂടെ പന്ത് വലയിലെത്തിച്ചു. ആ ഒരു നിമിഷത്തിൽ നിന്ന് കരകയറാൻ ഇന്ത്യയ്ക്കു പിന്നീട് ആയില്ല. കളിയുടെ 88ാം മിനുറ്റിൽ സിറിയൻ പത്താം നമ്പർ അർണൗടിലൂടെ രണ്ടാം ഗോൾ നേടിയ സിറിയ വിജയം ഉറപ്പിക്കുക ആയിരുന്നു.

ആദ്യ പകുതിയിൽ ജർമൻപ്രീതിന്റെ ലോങ്ങ്റേഞ്ചർ പോസ്റ്റിക് തട്ടിയതായിരുന്നു ഇന്ത്യയുടെ ഏറ്റവും മികച്ച അവസരം. രണ്ടാം പകുതിയിലെ ആദ്യ ഗോൾ മാറ്റി നിർത്തിയാൽ കളിയിൽ വിശാൽ കെയ്തും മികച്ചു നിന്നു. 21ാം തീയ്യതി ആതിഥേയരായ ഖത്തറുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleKLF: പെനാൽട്ടി ഷൂട്ടൗട്ടിൽ യുഎഫ്സി ഫൈനലിൽ
Next articleമില്യണുകൾ വാരിയെറിഞ്ഞ് ചെൽസി, 80 മില്യണ് മൊറാത്ത സ്റ്റാംഫോബ്രിഡ്ജിൽ