ഇന്ന് ഇന്ത്യ കിർഗിസ്താനെതിരെ, ജയിച്ചാൽ റാങ്കിംഗിൽ ചരിത്ര കുതിപ്പ്

ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് കിർഗിസ്ഥാനെ നേരിടും. കിർഗിസ്ഥാനിലാണ് മത്സരം നടക്കുന്നത്. ഇന്ത്യയിൽ വെച്ച് ആദ്യ കിർഗിസ്ഥാനെ നേരിട്ടപ്പോൾ ഇന്ത്യ വിജയിച്ചിരുന്നു. ഇന്നത്തെ മത്സരം ഇന്ത്യയോട് പകവീട്ടാനുള്ളതാണെന്ന് കിർഗിസ്താൻ കോച്ച് ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇരു ടീമുകളും നേരത്തെ തന്നെ ഏഷ്യാ കപ്പിനുള്ള യോഗ്യത ഉറപ്പിച്ചിട്ടുണ്ട്‌. പക്ഷെ ഇന്നത്തെ ജയം ഇന്ത്യയ്ക്ക് രണ്ട് വിധത്തിൽ ഗുണം ചെയ്യും. ഒന്ന് ഏഷ്യാ കപ്പ് ഗ്രൂപ്പ് ഡ്രോ വരുമ്പോൾ എളുപ്പമുള്ള ഗ്രൂപ്പ് ലഭിക്കാൻ ഇന്നത്തെ ജയം അത്യാവശ്യമാണ്. ഒപ്പം ഇന്ന് ഇന്ത്യ ജയിക്കുകയാണെങ്കിൽ ഇന്ത്യ ലോക റാങ്കിംഗിൽ വൻ കുതിപ്പ് നടത്തും‌. മറ്റു ഫലങ്ങൾ അനുകൂലമാവുക ആണെങ്കിൽ അടുത്ത റാങ്കിംഗ് വരുമ്പോൾ ഇന്ത്യ ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കിംഗിൽ എത്തും. 83ആം റാങ്ക് വരെ ഇന്ത്യ എത്താൻ സാധ്യതയുണ്ട്.

സസ്പെൻഷനിൽ ആയ സുനിൽ ഛേത്രി ഇല്ലാതെയാണ് ഇന്ന് ഇന്ത്യ ഇറങ്ങുന്നത്. ഛേത്രിയുടെ അഭാവത്തിൽ മറ്റു താരങ്ങൾ മികവിലേക്ക് ഉയരണമെന്ന് കോച്ച് കോൺസ്റ്റന്റൈൻ പറഞ്ഞു. ഇന്ന് രാത്രി 7.30നാണ് മത്സരം. തത്സമയം സ്റ്റാർ സ്പോർട്സിൽ മത്സരം കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപോർച്ചുഗലിനെ ഓറഞ്ച് പട തച്ചുടച്ചു
Next articleനാലാം ടെസ്റ്റില്‍ വാര്‍ണറെയും വിലക്കിയേക്കും