Picsart 23 03 28 19 33 43 677

ഇഞ്ച്വറി ടൈം ഗോളിൽ ഇന്ത്യ ഉസ്ബെക്കിസ്ഥാനോട് പരാജയപ്പെട്ടു

ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന് പരാജയം. ഇന്ന് ഉസ്ബെകിസ്താനെ നേരിട്ട ഇന്ത്യ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് പരാജയപ്പെട്ടത്‌‌. മികച്ച മത്സരത്തിൽ ഇഞ്ച്വറി ടൈമിലെ ഒരു ഗോളാണ് ഇന്ത്യക്ക് തിരിച്ചടി ആയത്. ഇന്ന് ഏഴാം മിനുട്ടിൽ ദിയോറയിലൂടെ ഉസ്ബെക്കിസ്ഥാൻ ലീഡ് എടുത്തു. അതിന് ഗ്രേസിലൂടെ 23ആം മിനുട്ടിൽ ഇന്ത്യ സമനില നേടി. 24ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ഉസ്ബെക് വീണ്ടും ലീഡ് എടുത്തു.

രണ്ടാം പകുതിയിൽ 61ആം മിനുട്ടിൽ ഇന്ദുമതി കതിരേശനിലൂടെ ഇന്ത്യ വീണ്ടും തിരിച്ചടിച്ചു. സ്കോർ 2-2. കളി 90 മിനുട്ട് വരെ അങ്ങനെ തുടർന്നു. ഇഞ്ച്വറി ടൈമിൽ കമില സരിപോവയിലൂടെ ഉസ്ബെക് വിജയ ഗോൾ നേടി.

Exit mobile version