Site icon Fanport

റഷ്യയിൽ ഇന്ത്യൻ അണ്ടർ 19 ടീമിന് വീണ്ടും തോൽവി

റഷ്യയിൽ സന്ദർശനത്തിൽ ഉള്ള ഇന്ത്യൻ അണ്ടർ 19 ടീമിന് വീണ്ടും പരാജയം. ഇന്ന് ടൂർണമെന്റിലെ ഒമ്പതാ സ്ഥാനത്തിനായുള്ള പ്ലേ ഓഫ് മത്സരമാണ് ഇന്ത്യ പരാജയ്പ്പെട്ടത്. കിർഗിസ്താൻ ആയിരുന്നു ഇന്ന് ഇന്ത്യയുടെ എതിരാളികൾ. പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് ഇന്ത്യ പരാജയപ്പെട്ടത്. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ.

ഇന്ത്യക്ക് 74ആം മിനുട്ടിൽ ആകാഷ് മിശ്ര ലീഡ് നേടിക്കൊടുത്തതായിരുന്നു. എന്നാൽ അവസാന നിമിഷം ആ ലീഡ് ഇന്ത്യ നഷ്ടപ്പെടുത്തി. പെനാൾട്ടി ഷൂട്ടൗട്ടിൽ ആണെങ്കിൽ മൂന്ന് പെനാൾട്ടി കിക്കുകൾ നഷ്ടപ്പെടുത്തിയ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. റഷ്യയിൽ നാലു മത്സരങ്ങൾ കളിച്ച ഇന്ത്യ ആകെ ബൾഗേറിയക്ക് എതിരെ നേടിയ സമനിലയിൽ മാത്രമാണ് പരാജയമറിയാതിരുന്നത്.

Exit mobile version