11 വർഷങ്ങൾക്കു ശേഷമൊരു ഏഷ്യൻ യോഗ്യത തേടി ഇന്ത്യൻ അണ്ടർ 19 ടീം

അണ്ടർ 19 എ എഫ് സി കപ്പ് യോഗ്യതാ റൗണ്ടിലെ ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും. ഇന്നലെ സൗദി അറേബ്യയിൽ എത്തിയ ടീം നാളെ ആദ്യ മത്സരത്തിൽ ആതിഥേയരായ സൗദി അറേബ്യ തന്നെയാണ് ഇന്ത്യയുടെ എതിരാളികൾ. അവസാനം 2006ൽ ഇന്ത്യയിൽ വെച്ച് നടന്ന ടൂർണമെന്റിനു ശേഷം ഇന്ത്യ അണ്ടർ 19 ഏഷ്യാകപ്പിന് യോഗ്യത നേടിയിട്ടില്ല.

അണ്ടർ 17 ലോകകപ്പിൽ തിളങ്ങിയ ടീമാണ് ഈ അണ്ടർ 19 ടീമിന്റെയും കാതൽ എന്നതു കൊണ്ടു തന്നെ ഇത്തവണ യോഗ്യത ഉറപ്പാക്കാം എന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഖത്തിൽ രണ്ടു സൗഹൃദ മത്സരങ്ങൾ കളിച്ചാണ് ഇന്ത്യ സൗദിയിലേക്ക് എത്തിയത്. ദമാമിൽ ഇന്ത്യയ്ക്ക് വൻ സ്വീകരണം തന്നെ ലഭിച്ചു.

ലോകകപ്പ് കളിച്ച അണ്ടർ പതിനേഴ് ടീമിലേയും സാഫ് കപ്പ് കളിച്ച അണ്ടർ 19 ടീമിലേയും താരങ്ങൾ ഉൾപ്പെട്ടതാണ് ഈ 23 അംഗ ടീം. നവംബർ 6ന് യമനെയും നവംബർ 8ന് തുർക്ക്മെനിസ്താനെയും ഇന്ത്യ നേരിടും.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഉഗാണ്ടൻ മിഡ്ഫീഡറെ കേരള ബ്ലാസ്റ്റേഴ്സിന് നൽകാൻ തയ്യാറെന്ന് കെനിയൻ ക്ലബ്
Next articleരഞ്ജി ട്രോഫി : കേരളം വിജയത്തിനരികെ