നോർവയോടും പൊരുതി ഇന്ത്യ അണ്ടർ 16

@AIFF
- Advertisement -

സ്പോർട്സ് ചെയിൻ സൗഹൃദ മത്സരങ്ങളിലെ രണ്ടാം പോരാട്ടത്തിലും ഇന്ത്യൻ കുട്ടികൾ പൊരുതി കീഴടങ്ങി. ശക്തരായ നോർവയോട് ഒനിനെതിരെ മൂന്നു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. അവസരങ്ങൾ ഇരുടീമുകളും ഒരോപോലെ സൃഷ്ടിച്ചു എങ്കിലും അത് ലക്ഷ്യത്തിൽ എത്തിക്കാനുള്ള മികവ് നോർവയെ വിജയികളാക്കുകയായിരുന്നു.

60 മിനുട്ട് വരെ 1-1 എന്ന സ്കോറിൽ ഇന്ത്യ നോർവയെ‌ സമനിലയിൽ പിടിച്ചിരുന്നു. 32ആം മിനുട്ടിൽ സൈലോ ആണ് ഇന്ത്യയ്ക്കായി ഇന്ന് ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ അമേരിക്കയ്ക്ക് എതിരെയും ഇന്ത്യ ശക്തമായ പോരാട്ടം കാഴ്ചവെച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement