യുഎസ്എയോട് പൊരുതി തോറ്റ് ഇന്ത്യ U16 ടീം

@AIFF

സ്പെയിനില്‍ ഇന്ന് നടന്ന സൗഹൃദ മത്സരത്തില്‍ ഇന്ത്യന്‍ യുവ നിരയ്ക്ക് തോല്‍വി. യുഎസ്എയുടെ ടീമിനോടാണ് ഇന്ത്യയുടെ U16 സഖ്യം ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെട്ടത്. ആദ്യ പകുതിയില്‍ ഇരു ടീമുകളും ആക്രമിച്ച് കളിച്ചപ്പോള്‍ മത്സരം ആവേശകരമായി മാറുകയായിരുന്നു. ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചുവെങ്കിലും അത് ഗോളാക്കി മാറ്റുവാന്‍ ടീമുകള്‍ക്കായില്ല. ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഇരു ടീമുകളും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യയുടെ ഗോള്‍കീപ്പര്‍ നീരജിന്റെ മികവില്‍ ഇന്ത്യ അമേരിക്കന്‍ സമ്മര്‍ദ്ദം അതിജീവിക്കുകയായിരുന്നു. 58ാം മിനുട്ടില്‍ അമേരിക്ക ഗോള്‍ നേടുകയായിരുന്നു. ഏപ്രില്‍ 18നു നോര്‍വേയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഎഫ്സി ഗോവയെ ഏക ഗോളിനു വീഴ്ത്തി ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍
Next articleസഹൽ അബ്ദുൽ സമദിന് ഇരട്ടഗോളുകൾ, എഫ് സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്