Site icon Fanport

ഇന്ത്യൻ U-16 ടീം ചൈന U-17നോട് പൊരുതി തോറ്റു

ചൈനയിൽ നടക്കുന്ന ചതുരാഷ്ട്ര ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് പരാജയം. ആതിഥേയരായ ചൈനയുടെ അണ്ടർ 17 ടീമിനെതിരെ പൊരുതി നിന്ന അണ്ടർ 16 കുട്ടികൾ എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയമാണ് ഏറ്റു വാങ്ങിയത്. 42ആം മിനുട്ടിൽ ആയിരുന്നു ചൈനയുടെ ഗോൾ പിറന്നത്. ഇന്ത്യക്ക് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു എങ്കിലും ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.

റിഡ്ജിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്ന അത്രയ്ക്ക് അടുത്ത് വരെ ഇന്ത്യ എത്തിയിരുന്നു. ഇനി ജൂലൈ അഞ്ചിന് തായ്ലാന്റിനെതിരെ ആണ് ഇന്ത്യയുടെ അടുത്ത മത്സരം. ജൂലൈ ഏഴിന് കൊറിയക്കെതിരെ ആണ് ഇന്ത്യയുടെ അവസാന മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version