ജോർദാനെ തോൽപ്പിച്ച് ഇന്ത്യൻ കുട്ടികൾ

- Advertisement -

സെർബിയയിൽ നടക്കുന്ന ചതുരാഷ്ട്ര ടൂർണമെന്റിൽ ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം. ഇന്നലെ നടന്ന മത്സരത്തിൽ ഏഷ്യൻ ശക്തികളായ ജോർദാനെയാണ് ഇന്ത്യൻ അണ്ടർ 16 കുട്ടികൾ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകിൽ പോയശേഷം നടത്തിയ തിരിച്ചുവരവിനൊടുവിൽ 2-1നായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യയ്ക്കായി റിഡ്ജും രോഹിതും ആണ് ഗോളുകൾ നേടിയത്. വിക്രമിന്റെ പാസിൽ നിന്നായിരുന്നു റിഡ്ജിന്റെ ഗോൾ.

നാളെ സെർബിയയ്ക്കെതിരെ ആണ് ഇന്ത്യയുടെ ടൂർണമെന്റിലെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement