സൗഹൃദ മത്സരത്തിൽ ഇന്ത്യൻ അണ്ടർ16ന് അഞ്ചു ഗോൾ ജയം

ദുബായിയിൽ നടന്ന സൗഹൃദ മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യൻ അണ്ടർ 16. ഇന്ന് നടന്ന മത്സരത്തിൽ ശബാബ് അൽ അഹ്ലിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. രോഹിത് ദാനുവിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യൻ ജയത്തിന് കരുത്തായത്.

ലാൽറൊകിമ, സൈലോ, റിഡ്ജ് എന്നിവരാണ് ഇന്ത്യക്കായി ഗോൾ നേടിയ മറ്റു താരങ്ങൾ. മലയാളി താരം ഷഹബാസ് അഹമ്മദും ഇന്ന് കളത്തിൽ ഇറങ്ങിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version