ഇനി കളി ശക്തരോട്, സൗദിക്കെതിരെയും സിറിയക്കെതിരെയും കളിക്കാൻ ഇന്ത്യ

- Advertisement -

ഇന്റർ കോണ്ടിനന്റൽ കപ്പിൽ എതിരാളികൾ മൂന്നാം കിട ടീമിനെ അയച്ച് ഇന്ത്യയുടെ ഉദ്ദേശത്തെ ഇല്ലാതാക്കിയെങ്കിലും കരുത്തരായ എതിരാളികളെ തേടിയുള്ള ഇന്ത്യയുടെ യാത്ര തുടരുകയാണ്. ഏഷ്യാ കപ്പിനുള്ള ഒരുക്കത്തിനായി ഏഷ്യയിലെ രണ്ട് വലിയ ശക്തികളുമായി ഏറ്റുമുട്ടാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. റഷ്യൻ ലോകകപ്പിൽ കളിക്കുന്ന സൗദി അറേബ്യയെയും റഷ്യൻ ലോകകപ്പിന്റെ വക്കിൽ എത്തി മടങ്ങിയ സിറിയയും ആകും സൗഹൃദ മത്സരത്തിൽ ഇന്ത്യയോട് ഏറ്റുമുട്ടുക.

നവംബറിലാകും ഇന്ത്യയും സിറിയയും തമ്മിലുള്ള പോരാട്ടം. ഇന്ത്യയിൽ വെച്ചാകും ഈ മത്സരം നടക്കുക. ഡിസംബറിൽ ജിദ്ദയിൽ വെച്ചാകും സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ ഏറ്റുമുട്ടുക. ഏഷ്യാ കപ്പിന് മുമ്പ് യു എ ഇയിൽ വെച്ച് വേറെ രണ്ട് സൗഹൃദ മത്സരങ്ങൾ കൂടെ കളിക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement