Site icon Fanport

സഹൽ ഇല്ല, വൻ മാറ്റങ്ങളുമായി ഇന്ത്യ തായ്ലാന്റിനെതിരെ

തായ്ലാന്റിൽ കിംഗ്സ് കപ്പിൽ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യ തങ്ങളുടെ ലൈനപ്പ് പുറത്തുവിട്ടു. പുതിയ പരിശീലകൻ സ്റ്റിമാചിന്റെ കീഴിലുള്ള രണ്ടാമത്തെ മത്സരമാണിത്. ആദ്യ മത്സരത്തിൽ നിന്ന് നിറയെ‌ മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് തായ്ലാന്റിനെതിരെ ഇറങ്ങുന്നത്. കുറാസാവോയ്ക്ക് ഇറങ്ങിയ ടീമിൽ നിന്ന് 8 മാറ്റങ്ങൾ ഇന്ന് ടീമിൽ ഉണ്ട്. സഹൽ അബ്ദുൽ സമദ് ഛേത്രി തുടങ്ങി കഴിഞ്ഞ കളിയിൽ കളിച്ച പ്രധാന താരങ്ങളൊക്കെ ആദ്യ ഇലവനിൽ നിന്ന് പുറത്തായി.

ജിങ്കൻ, സുഭാഷി ബോസ്, രാഹുൽ ബെഹ്കെ എന്നവർ മാത്രമാണ് മാറ്റമില്ലാതെ ടീമിൽ ഉള്ളത്. നീണ്ട ഇടവേളയ്ക്കു ശേഷം ആദിൽ ഖാൻ ഇന്ന് വീണ്ടും ഇന്ത്യൻ ജേഴ്സിയിൽ ഇറങ്ങും. കഴിഞ്ഞ കളിയിൽ സബ്ബായി ഇറങ്ങി തിളങ്ങിയ അമർജിതും ആദ്യ ഇലവനിൽ ഉണ്ട്.

India XI : Amrinder (GK), Adil, Jhingan (C), Bheke, Bose, Rai, Amarjit, Raynier, Thapa, Farukh, Balwant.

Exit mobile version