Site icon Fanport

ഇന്ത്യൻ ഫുട്ബോൾ ടീമിന് വൻ നിരാശ, സിറിയയോട് 3 ഗോളിന് തോറ്റു

ഇൻറർ കോണ്ടിനെന്റൽ കപ്പിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് നിർണായകമായ മത്സരത്തിൽ സിറിയയോട് പരാജയപ്പെട്ടു. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് സിറിയയോട് ഇന്ന് തോറ്റത്. ഇതോടെ ഇൻറർകോണ്ടിനെന്റൽ കപ്പ് സിറിയ സ്വന്തമാക്കി. ഇതാദ്യമായാണ് സിറിയ ഇന്ത്യയിൽ വെച്ച് ഒരു കിരീടം നേടുന്നത്.

Picsart 24 09 09 21 55 35 916

കഴിഞ്ഞ വർഷങ്ങളിലെ ഇൻറർ കോണ്ടിനെന്റൽ കപ്പിലെ മികച്ച പ്രകടനം ഇന്ത്യക്ക് ഇത്തവണ ആവർത്തിക്കാൻ ആയില്ല. പുതിയ പരിശീലകൻ മനോലോ മാർക്കോസിനെ ഇത് ദയനീയ തുടക്കമായി എന്ന് തന്നെ പറയാം. ഇന്ത്യ ആദ്യ മത്സരത്തിൽ മൗറീഷ്യസിന് എതിരെ സമനിലയും വഴങ്ങിയിരുന്നു. രണ്ടു മത്സരങ്ങളിലും വിജയിക്കാനാവാത്ത ഇന്ത്യ പിറകോട്ട് പോവുകയായിരുന്നു. രണ്ടു മത്സരങ്ങളും വിജയിച്ച സിറിയ കിരീടവും നേടി.

ഇന്ന് സിറിയക്ക് വേണ്ടി ഏഴാം മിനിറ്റിൽ അൽ അസ്‌വദ്, 77ആം മിനിറ്റിൽ ദലെഹോ, 96ആം മിനിട്ടിൽ ദ്ബാഗ് എന്നിവരാണ് ഗോളുകൾ നേടിയത്.

Exit mobile version