അണ്ടർ 20 ഫുട്ബോൾ ലോകകപ്പിന് ഇന്ത്യ ബിഡ് സമർപ്പിച്ചു

അണ്ടർ 17 ലോകകപ്പോടെ ഇന്ത്യയിലെ ഫുട്ബോൾ മാമാങ്കങ്ങൾ അവസാനിക്കില്ല. 2019ൽ നടക്കാൻ പോകുന്ന അണ്ടർ 20 ലോകകപ്പ് നടത്താനും ഇന്ത്യ ബിഡ് സമർപ്പിച്ചു. എ ഐ എഫ് എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേലാണ് ഇന്ത്യ ബിഡ് സമർപ്പിച്ചതായി ഔദ്യോഗികമായി അറിയിച്ചത്.

ഇരുപത്തി രണ്ടാമത് അണ്ടർ 20 ലോകകപ്പാണ് 2019ൽ നടക്കേണ്ടത്. 24 ടീമുകൾ പങ്കെടുക്കുന്ന ടൂറ്ണമെന്റിന് ഇതുവരെ മറ്റു ടീമുകളൊന്നും ബിഡ് ചെയ്തിട്ടില്ല. 2018 ഫെബ്രുവരിക്കു മുന്നേ ഫിഫ ഔദ്യോഗികമായി വേദി പ്രഖ്യാപിക്കും. ഈ വർഷം സൗത്ത് കൊറിയയിൽ നടന്ന അണ്ടർ 20 ലോകകപ്പിൽ ഇംഗ്ലണ്ട് കിരീടം നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബാഴ്സ മാനേജ്മെന്റിനെതിരെ മറ്റൊരു മുൻ താരം കൂടി രംഗത്ത്
Next articleചാമ്പ്യൻസ് ലീഗ്: യുണൈറ്റഡ് ഇന്ന് മോസ്‌കൊക്കെതിരെ