ഫുട്ബോൾ പ്രേമികൾക്ക് ഇത് അഭിമാന നിമിഷം, ഇന്ത്യ 96ാം റാങ്കിൽ

- Advertisement -

റാങ്കിംഗിലെ ഇന്ത്യൻ ഫുട്ബോൾ കുതിപ്പ് ഇന്ത്യൻ ഫുട്ബോളിലെ ആരാധകരുടെ പ്രതീക്ഷ പോലെ തന്നെ മുന്നേട്ട് പോവുകയാണ്. ഇന്ന് പുറത്തിറങ്ങിയ പുതിയ ഫിഫ റാങ്കിംഗിൽ 96ാം സ്ഥാനത്തേക്കാണ് ഇന്ത്യ മുന്നേറിയത്. ഇന്ത്യ സമീപ ഭാവിയിൽ തന്നെ തങ്ങളുടെ ചരിത്രത്തിലെ റാങ്കിംഗിലേക്ക് എത്തുമെന്ന് സൂചനയാണ് ഇത് നൽകുന്നത്.

അവസാനം വന്ന റാങ്കിംഗിൽ 331 പോയന്റോടെ 100ാം സ്ഥാനത്തായിരുന്നു ഇന്ത്യ. പുതിയ റാങ്കിംഗിൽ 341 പോയന്റോടെയാണ് ഇന്ത്യ 96ാം സ്ഥാനത്തെത്തിയത്.

ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിൽ കിർഗിസ്ഥാനെ പരാജയപ്പെടുത്തിയത് ഉൾപ്പെടെ സമീപ കാലത്ത് നടത്തിയ മികച്ച പ്രകടങ്ങളാണ് ഇന്ത്യയെ റാങ്കിംഗിൽ മുന്നോട്ടേക്ക് നയിക്കുന്നത്. അവസാനം കളിച്ച 8 മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യയും കോച്ച് കോൺസ്റ്റന്റൈനും മുന്നേറുന്നത്. അടുത്തു തന്നെ ചരിത്രത്തിലെ ഏറ്റവും മികച്ച റാങ്കിംഗിലേക്ക് ഇന്ത്യ എത്തുമെന്ന് കോച്ച് കോൺസ്റ്റന്റൈൻ തന്നെ നേരത്തെ പറഞ്ഞിരുന്നു.

ഇനി മകാവോയുമായുള്ള രണ്ട് ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങളും ഫലസ്തീനുമായുള്ള സൗഹൃദ മത്സരവുമാണ് ഇന്ത്യയ്ക്കു മുന്നിൽ ഉള്ളത്. ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പിൽ ഒന്നാ സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement