ഫിഫ റാങ്കിംഗ്, ഇന്ത്യ രണ്ടു സ്ഥാനം മെച്ചപ്പെടുത്തി

- Advertisement -

ഒക്ടോബർ മാസത്തിലെ ഫിഫ റാങ്കിംഗിൽ ഇന്ത്യയ്ക്ക് രണ്ട് സ്ഥാനത്തിന്റെ കയറ്റം. കഴിഞ്ഞ തവണ നേരിട്ട തിരിച്ചടിയിൽ നിന്ന് മെല്ലെ കരകയറിയ ഇന്ത്യ 105ആം സ്ഥാനത്തേക്ക് എത്തി. കഴിഞ്ഞ മാസത്തെ റാങ്കിംഗിൽ ഇന്ത്യ 107ലേക്ക് താഴ്ന്നിരുന്നു.

107ൽ നിന്ന് രണ്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഇന്ത്യ 105ൽ എത്തിയത്. 12 പോയന്റ് കൂടിയ ഇന്ത്യയ്ക്ക് ഇപ്പോൾ 328 പോയന്റാണ് ഉള്ളത്. ഏഷ്യാ കപ്പ് യോഗ്യത മത്സരത്തിലെ വിജയമാണ് ഇന്ത്യയുടെ റാങ്കിംഗ് മെച്ചപ്പെടുത്തിയത്. മകാവോയ്ക്കെതിരായ ജയം 103ആം സ്ഥാനം വരെ എത്തിക്കുമെന്നാണ് കരുതപ്പെട്ടത്.

റാങ്കിംഗിന്റെ തലപ്പത്ത് ഈ‌ മാസവും ജർമ്മനി തന്നെ ആണ്. ബ്രസീലാണ് രണ്ടാമത്. ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ പെറു ചരിത്രത്തിൽ ആദ്യമായി ആദ്യ പത്തിൽ എത്തി. തുർക്ക്മെനിസ്താൻ ആണ് ഈ റാങ്കിംഗിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 22 സ്ഥാനങ്ങളാണ് തുർക്ക്മെനിസ്താൻ ഇത്തവണ മെച്ചപ്പെടുത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement