ചെറിയ ടീമുകളല്ല, റാങ്കിംഗിൽ മുന്നേയുള്ള ടീമുകൾക്കെതിരെ ടൂർണമെന്റ് കളിക്കാൻ ഇന്ത്യ

റാങ്കിംഗിൽ താഴെ ഉള്ള ടീമുകൾക്കെതിരെ മാത്രം സൗഹൃദം മത്സരങ്ങൾ സങ്കടിപ്പിച്ച പരാജയമറിയാതെ മുന്നേറുന്ന പതിവ് നിർത്താൻ ഇന്ത്യ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ജൂണിൽ ഇന്ത്യയിൽ ഒരു നാലു രാഷ്ട്രങ്ങൾ അടങ്ങുന്ന ഇന്റർ കോണ്ടിനന്റൽ കപ്പ് നടത്താനാണ് എ ഐ എഫ് എഫ് ഒരുങ്ങുന്നത്‌.

ഇന്ത്യയേക്കാൾ ഉയർന്ന ഫിഫാ റാങ്കുള്ള ടീമുകളാകും ടൂർണമെന്റിന് എത്തുക‌. ദക്ഷിണാഫ്രിക്ക, ന്യൂസിലാന്റ്, ഹോങ്കോങ് എന്നീ ടീമുകൾ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചതായാണ് വിവരങ്ങൾ. ഏഷ്യാ കപ്പിനു മുന്നേ മികച്ച ടീമുകൾക്കെതിരെ കളിച്ച ഇന്ത്യൻ ടീമിനെ ശക്തരാക്കാൻ കൂടിയാണ് ഈ നീക്കത്തിന്റെ ഉദ്ദേശം. മുംബൈയോ കൊൽക്കത്തയോ ആകും ടൂർണമെന്റിന്റെ വേദി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗ്രീക്ക് സൂപ്പർ ലീഗ് പുനരാരംഭിക്കും
Next articleവളാഞ്ചേരിയിൽ ഇന്ന് ഫൈനൽ, റോയൽ ട്രാവൽസ് ലിൻഷാ മെഡിക്കൽസിനെതിരെ