ഖിയ 5th എഡിഷൻ നേപ്പാൾ ഇന്ത്യ സൗഹൃദ മൽസരത്തോടെ തുടക്കം

- Advertisement -

ദോഹ: അൽ-അറബി സ്റ്റേഡിയത്തിൽ നടന്ന വർണ്ണശബളമായ പരിപാടികളോടെ ഖിയ ചാമ്പ്യന്‍സ് ലീഗ് 5th എഡിഷനു തുടക്കം കുറിച്ചു.
ഇന്ത്യന്‍ എംബസി ടെപ്യുടി ചീഫ് ഓഫ് മിഷന്‍ – ശ്രീ രാജ് കുമാര്‍ സിംഗ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ടൂര്‍ണമെന്റ് സ്പോണ്സര്‍മാരായ കെ മാര്‍ട്ട്,
ഖത്തര്‍ യു എ ഇ എക്സ്ചേഞ്ച് തുടങ്ങിയവരുടെ പ്രതിനിധികള്‍ ഉള്‍പെടെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംസാരിച്ചു.

ഉൽഘാടനത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച നേപ്പാൾ vs ഇൻഡ്യ കമ്മ്യൂണിറ്റി ഫുട്ബോൾ സൗഹൃദ മൽസരത്തില്‍ രണ്ടു വീതം ഗോളുകൾ നേടി ഇരുടീമുകളും സമനിലയിൽ പിരിഞ്ഞു.

കളി തുടങ്ങി ആദ്യമിനിട്ടിനുള്ളിൽ ക്യാപറ്റൻ അമീര്‍ ശ്രേശ്ത നേടിയ മനോഹരമായ ലോങ്ങ് റൈഞ്ചിജിലൂടെ നേപ്പാൾ ആണ് ആദ്യം ഗോൾ നേടിയത്. തുടർന്ന നേപ്പാൾ പത്താം നമ്പർ താരം അര്‍ജുന്‍ സുബ്ബയെ പെനാൾട്ടി ബോക്സിനകത്ത വെച്ച് ഫൗൾ ചെയ്തതിനു കിട്ടിയ പെനാൽട്ടി നേപ്പാൾ ദേശിയ താരം പ്രകാശ് ബുദ്ധതോകി അനായാസം വലയിലാക്കി.. കളിയുടെ ആദ്യ പകുതിയില്‍ മികച്ച പ്രകടനമാണ് നേപ്പാൾ പുറത്തെടുത്തത്.

ആദ്യ പകുതിക്ക് ശേഷം കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ഇന്ത്യ, ഫൈസൽ മുഹമ്മദിലൂടെ ആദ്യ ഗോൾ കണ്ടെത്തി. മികച്ച പ്രകടനം പുറത്തെടുത്ത് ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയപ്പോൾ ഇന്ത്യയുടെ ക്യാപ്‌‌റ്റൻ അന്താസ് നേടിയ മനോഹരമായ ഗോളിലൂടെ ഇന്ത്യ സമനില പിടിക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ച ഇരു ടീമുകളും അത്യന്തം ആവേശകരമായ കളി കാഴ്ച വച്ച് കാണികള്‍ക്ക് മനോഹരമായ കഴ്ച്ചവിരുന്നു നല്‍കി. ഇരു ടീമുകൾക്കും ആവേശം പകരാൻ ഗാലറിയിൽ കാണികളുടെ വൻ തിരക്കാണ് അനുഭവപെട്ടത്.

Advertisement