വിജയം തുടരാൻ ഇന്ത്യ ഇന്ന് മ്യാന്മാറിനെതിരെ

- Advertisement -

ഏഷ്യാ കപ്പ് ഗ്രൂപ്പിലെ വിജയ പരമ്പര തുടരാൻ ഇന്ത്യ ഇന്ന് മ്യാന്മാറിനെതിരെ ഇറങ്ങും. ഗോവയിൽ ഇന്ന് രാത്രി 8 മണിക്കാണ് മത്സരം നടക്കുക‌. കഴിഞ്ഞ മാസം മകാവോയെ പരാജയപ്പെടുത്തിയതോടെ ഇന്ത്യ ഏഷ്യാ കപ്പ് യോഗ്യത ഉറപ്പാക്കിയിരുന്നു‌. മത്സരം പരാജയപ്പെട്ടാലും പ്രശ്നമില്ല എങ്കിലും വിജയ പരമ്പര തുടരുക തന്നെയാകും കോൺസ്റ്റന്റൈനും സംഘവും ശ്രമിക്കുക.

ഗ്രൂപ്പിൽ ഇതുവരെ നടന്ന നാലു മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു. മ്യാന്മാറിനെ അവരുടെ നാട്ടിൽ വെച്ച് നേരിട്ടപ്പോൾ ഏക ഗോളിനാണ് ഇന്ത്യ തോൽപ്പിച്ചത്‌. അന്ന് ഛേത്രി ആയിരുന്നു ടീമിനു വേണ്ടി ലക്ഷ്യം കണ്ടത്. ഇന്ന് സ്ട്രൈക്കർ ബൽവന്ത് സിങും മിഡ്ഫീൽഡർ റൗളിംഗ് ബോർജസും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്‌. അടുത്ത കാലത്തായി രണ്ടു പേരും ടീമിനു വേണ്ടി മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

അവസാന പന്ത്രണ്ടു മത്സരങ്ങളിലായി പരാജയമറിയാതെ മുന്നേറുകയാണ് ടീം ഇന്ത്യ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement