ഇന്ത്യൻ അണ്ടർ 15 കുട്ടികൾക്ക് മാസിഡോണിയക്ക് എതിരെ തോൽവി

ഇന്ത്യൻ അണ്ടർ 15 ടീമിന്റെ വിദേശ ടൂറിൽ വീണ്ടും ജയം. കരുത്തരായ ഖത്തറിനെ കഴിഞ്ഞ മത്സരത്തിൽ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഇന്ത്യൻ കുട്ടികൾ ഇന്ന് മാസിഡോണിയയോടാണ് പരാജയപ്പെട്ടത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പരാജയം. മികച്ച പ്രകടനം പുറത്തെടുത്തു എങ്കിലും വിജയിക്കാനോ സമനില നേടാനോ ഇന്ത്യക്ക് കഴിഞ്ഞില്ല. സ്ലോവേനിയയിൽ ഇന്ത്യക്ക് ഏൽക്കുന്നു മൂന്നാം പരാജയമാണിത്.

ഇതുവരെ വിദേശ ടൂറിൽ അഞ്ചു മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. കരുത്തരായ ഇറ്റലിയെ 2-2 എന്ന സമനിലയിൽ പിടിച്ചതും ഖത്തറിനെ പരാജയപ്പെടുത്തിയതും ആണ് ഇന്ത്യയുടെ ഈ യാത്രയിലെ നേട്ടം. ഈ അണ്ടർ 15 ടീമിന്റെ ആദ്യ വിദേശ പര്യടനം ആണ് ഇത്..

Exit mobile version