ഇന്ത്യയെ തോൽപ്പിച്ച കിർഗിസ്താന് ഫിഫാ റാങ്കിംഗിൽ ചരിത്ര മുന്നേറ്റം, ഇന്ത്യ 97ൽ

ഇന്ത്യയ്ക്ക് നഷ്ടമായത് വലിയ അവസരം തന്നെയാണ്. അവസാന ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിൽ കിർഗിസ്ഥാനെ തോൽപ്പിച്ചിരുന്നെങ്കിൽ റാങ്കിംഗിൽ ചരിത്രത്തിലെ ഏറ്റവും മികച്ച റാങ്കിംഗിൽ എത്താമായിരുന്നു. ചുരുങ്ങിയത് ആദ്യ 80 റാങ്കിൽ തന്നെ എത്തുമായിരുന്നു അന്ന് ഇന്ത്യ ജയിച്ചിരുന്നു എങ്കിൽ. അന്ന് പക്ഷെ കിർഗിസ്താനായിരുന്നു വിജയം. ആ കിർഗിസ്ഥാൻ പുതിയ ഫിഫാ റാങ്കിംഗിൽ ചരിത്ര മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.

40 സ്ഥാനങ്ങൾ മുന്നേറിയ കിർഗിസ്താൻ 75ആം റാങ്കിൽ എത്തി. കിർഗുസ്താന്റെ ഇതിനു മുമ്പുള്ള ഏറ്റവും മികച്ച റാങ്ക് 99 ആയിരുന്നു. കിർഗിസ്താൻ 40 സ്ഥാനങ്ങൾ മുന്നേറിയപ്പോൾ ഇന്ത്യ മുന്നേറിയത് വെറും 2 സ്ഥാനങ്ങൾ. 99ൽ നിന്ന് ഇന്ത്യ 97ലേക്കാണ് മുന്നേറിയത്. 354 പോയന്റാണ് ഇന്ത്യയ്ക്ക് ഇപ്പോഴുള്ളത്. 15 പോയന്റ് ആണ് പുതിയ റാങ്കിംഗിൽ ഇന്ത്യയ്ക്ക് ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial