ഏഷ്യാകപ്പ് യോഗ്യത, സാധ്യത ടീമിൽ അനസും രഹ്നേഷും, വിനീത് ഇല്ല

കിർഗിസ്താനെതിരായ ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തിനായുള്ള സാധ്യതാ ടീം കോൺസ്റ്റന്റൈൻ പ്രഖ്യാപിച്ചു. 32 അംഗ സാധ്യതാ ടീമിൽ മലയാളികളായ അനസ് എടത്തൊടികയും ടി പി രഹ്നേഷും ഇടംപിടിച്ചു. കേരള ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീതിനെ ഇത്തവണയും കോൺസ്റ്റന്റൈൻ ടീമിലേക്ക് പരിഗണിച്ചില്ല. സീസണിൽ ഉടനീളം മികച്ച പ്രകടനം നടത്തിയ സൂസൈരാജ്, ബ്രണ്ടൻ ഫെർണാണ്ടസ് തുടങ്ങിയവർക്കും ടീമിലേക്ക് ഇടം കിട്ടിയില്ല. 32 അംഗടീമിൽ ഭൂരിപക്ഷവും ഐ എസ് എൽ ടീമുകളിൽ നിന്നാണ്.

നേരത്തെ തന്നെ ഏഷ്യാകപ്പ് യോഗ്യത ഉറപ്പിച്ച ടീമാണ് ഇന്ത്യ. മാർച്ച് 27ന് കിർഗിസ്താനിലാണ് മത്സരം നടക്കുക. സസ്പെൻഷനിലായ ഇന്ത്യൻ സ്ട്രൈക്കർ സുനിൽ ഛേത്രി മത്സരത്തിന് ഉണ്ടാകില്ല.

ടീം;

GOALKEEPERS: Gurpreet Singh Sandhu, Vishal Kaith, Amrinder Singh, Rehenesh T.P.

 
DEFENDERS: Pritam Kotal, Nishu Kumar, Lalruatthara, Anas Edathodika, Sandesh Jhingan, Salam Ranjan Singh, Sarthak Golui, Jerry Lalrinzuala, Narayan Das, Subhasish Bose.

MIDFIELDERS: Jackichand Singh, Udanta Singh, Seityasen Singh, Dhanapal Ghanesh, Anirudh Thapa, Germanpreet Singh, Rowllin Borges, Md. Rafique, Cavin Lobo, Bikash Jairu, Halicharan Narzary.

FORWARDS: Hitesh Sharma, Balwant Singh, Jeje Lalpekhlua, Seminlen Doungel, Alen Deory, Manvir Singh, Sumeet Passi.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചെന്നൈ സിറ്റി ക്യാപ്റ്റൻ സൂസൈരാജിനെ ജംഷദ്പൂർ സ്വന്തമാക്കി
Next articleവാര്‍ണര്‍ക്ക് അര്‍ദ്ധ ശതകം, ലഞ്ചിനു തൊട്ട് മുമ്പ് ബാന്‍ക്രോഫ്ടിന്റെ വിക്കറ്റ് ഓസ്ട്രേലിയയ്ക്ക് നഷ്ടം