Site icon Fanport

ബംഗ്ലാദേശിനെ നേരിടാനുള്ള ഇന്ത്യൻ ടീം കൊൽക്കത്തയിൽ എത്തി

2022 ലോകകപ്പ് യോഗ്യത റൗണ്ടിൽ ബംഗ്ലാദേശിനെ നേരിടേണ്ട ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് കൊൽക്കത്തയിൽ എത്തി. യോഗ്യതാ റൗണ്ടിന്റെ രണ്ടാം റൗണ്ടിൽ മൂന്നാമത്തെ മത്സരമാണ് ഇത്. ആദ്യ രണ്ട് മത്സരങ്ങളിൽ നല്ല പ്രകടനം കാഴ്ചവെച്ചു എങ്കിലും ആദ്യ വിജയത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യ. ഇന്നലെ വരെ ഗുവാഹത്തിൽ വെച്ചായിരുന്നു ഇന്ത്യയുടെ പരിശീലനം.

ഇന്ന് കൊൽക്കത്തയിൽ എത്തിയ ടീം നാളെ മുതൽ സാൾട്ട് ലേക് സ്റ്റേഡിയത്തിൽ പരിശീലനം നടത്തും. ഒക്ടോബർ 15ന് നടക്കുന്ന മത്സരത്തിന്റെ മുഴുവൻ ടിക്കറ്റുകളും ഇതിനകം തന്നെ വിറ്റു തീർന്നിട്ടുണ്ട്. 60000ത്തോളം കാണികൾ മത്സരം കാണാൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Exit mobile version