വലൻസിയയെ തളച്ച് ഇന്ത്യൻ അണ്ടർ 16 കുട്ടികൾ

ഇന്ത്യൻ അണ്ടർ 16 കുട്ടികൾ ഇന്നലെ നേരിട്ടത് സ്പാനിഷ് ലീഗിലെ വമ്പന്മാരായ വലൻസിയയെ ആയിരുന്നു. മാസങ്ങളായി മികച്ച ഫോമിലുള്ള ഇന്ത്യൻ ടീം സ്പാനിഷ് വമ്പന്മാരുടെ മുന്നിലും വിറച്ചില്ല. 90 മിനുട്ടും തലയുയർത്തി തന്നെ പൊരുതിയ ഇന്ത്യൻ കുട്ടികൾ വലൻസിയയെ ഗോൾ രഹിത സമനിലയിലാണ് തളച്ചത്.

മലയാളി താരമായ ഷഹബാസും ഉൾപ്പെടെയുള്ള സംഘമാണ് ഇന്നലെ മികച്ച പ്രകടനം പുറത്തെടുത്തത്. ബെകിയും വിക്രമും ഒക്കെ മികച്ച അവസരങ്ങൾ വലൻസിയക്കെതിരെ സൃഷ്ടിച്ചു എങ്കിലും ഗോൾനേടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. സ്പെയിനിൽ അവസാനം നടന്ന എം ഐ സി കപ്പിലും ഇന്ത്യൻ യുവപ്രതീക്ഷയായ ഈ ടീം മികച്ച പ്രകടനം നടത്തിയിരുന്നു‌.

ഇന്നലെ കളിച്ച ആദ്യ ഇലവൻ;

Niraj Kumar (GK), Shabas, Gurkirat, Harpreet, Thoiba, Ricky, Givson, Sailo, Bekey Oram, Vikram, Rohit (C)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചാലിശ്ശേരിയിൽ അൽ മദീനയ്ക്ക് വിജയം
Next articleകാരത്തോടിൽ സൂപ്പർ സ്റ്റുഡിയോക്ക് ജയം