Site icon Fanport

മാർച്ചിൽ ഇന്ത്യൻ ഫുട്ബോൾ ടീം തിരികെ കളത്തിൽ എത്തും

ഇന്ത്യൻ ഫുട്ബോൾ ടീം മാർച്ചിൽ സൗഹൃദ മത്സരങ്ങൾ കളിക്കും. ഒക്ടോബറിൽ
സാഫ് കപ്പ് കഴിഞ്ഞത് മുതൽ ഇന്ത്യൻ ഫുട്ബോൾ ടീം മത്സരങ്ങൾ ഒന്നും കളിച്ചിട്ടില്ല‌. മാർച്ചിൽ ബഹ്റൈനെയും ബെലാറസിനെയും ആകും ഇന്ത്യ നേരിടുക. ലോക റാങ്കിംഗിൽ 100ൽ താഴെ റാങ്കിൽ ഉള്ള രാജ്യങ്ങൾ ആണ് ബഹ്റൈനും ബെലാറസും. ഐ എസ് എൽ നടക്കുന്നതിനാൽ ക്ലബുകൾക്ക് താരങ്ങളെ ബയോബബിളിൽ നിന്ന് വിട്ടു നൽകാൻ പറ്റാത്തത് ആണ് നീണ്ട കാലം ഇന്ത്യ ഫുട്ബോൾ കളിക്കാതിരിക്കാൻ കാരണം. മാർച്ചിൽ ഐ എസ് എൽ മത്സരങ്ങൾ അവസാനിച്ച ശേഷമാകും ഈ സൗഹൃദ മത്സരങ്ങൾ നടക്കുക.

Exit mobile version