Picsart 23 04 06 15 08 22 251

ഫിഫ റാങ്കിംഗിൽ ഇന്ത്യൻ കുതിപ്പ്

പുതിയ ഫിഫ റാങ്കിംഗിൽ ഇന്ത്യ മുന്നോട്ട്. 106ആം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യ അവിടെ നിന്ന് അഞ്ചു സ്ഥാനങ്ങൾ മുന്നോട്ട് വന്നു. മ്യാന്മാറിനെതിരെയും കിർഗിസ്താബെതിരെയും നേടിയ വിജയങ്ങൾ ആണ് ഇന്ത്യക്ക് കരുത്തായത്. ഇന്ത്യ 1200 പോയിന്റിൽ എത്തി. റാങ്കിംഗിൽ 101ആം സ്ഥാനവും ഇന്ത്യ ഉറപ്പിച്ചു. കഴിഞ്ഞ റാങ്കിംഗിൽ ഇന്ത്യക്ക് 1192 പോയിന്റായിരുന്നു ഉണ്ടായിരുന്നത്.

ഇന്ത്യ ഈ കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ 160ആം റാങ്കിൽ ഉള്ള മ്യാന്മാറിനെ 1-0 എന്ന സ്കോറിനും 94ആം റാങ്കിൽ ഉള്ള കിർഗിസ്താനെ 2-0 എന്ന സ്കോറിനും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഇതാണ് ഇന്ത്യക്ക് കരുത്തായത്. പുതിയ ഫിഫ റാങ്കിംഗിൽ ലോക ചാമ്പ്യന്മാരായ അർജന്റീന ഒന്നാം സ്ഥാനത്തും എത്തി‌

Exit mobile version