
ഏഷ്യാകപ്പ് യോഗ്യതാ റൗണ്ടിന്റെ ആദ്യ മത്സരത്തിൽ ഇന്ത്യൻ കുട്ടികൾക്ക് വൻ പരാജയം. സൗദി അറേബ്യക്കെതിരെ ഇറങ്ങിയ ഇന്ത്യ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. കളിയുടെ രണ്ടാം പകുതിലാണ് സൗദി അറേബ്യ നാലു ഗോളുകൾ അടിച്ചു കൂട്ടിയത്.
മലയാളി കെ പി രാഹുൽ ഉൾപ്പെടെ അണ്ടർ പതിനേഴ് ലോകകപ്പിന് ഇറങ്ങിയ താരങ്ങളായിരുന്നു ഇന്ത്യൻ അണ്ടർ 19 ടീമിൽ ഉണ്ടായിരുന്നവരിൽ അധികവും. അതുകൊണ്ട് തന്നെ ശാരീരിക മികവിൽ സൗദിയോട് മുട്ടി നിൽക്കാൻ വരെ ഇന്ത്യയ്ക്ക് ഒരു ഘട്ടത്തിലും കഴിഞ്ഞില്ല. അണ്ടർ പതിനേഴ് ടീമിനെ അണ്ടർ 19 ടൂർണമെന്റിന് അയച്ച തീരുമാനം പിഴക്കുകയാണെന്നു വേണം ഈ മത്സരം കൊണ്ട് വിലയിരുത്താൻ.
സൗദി അറേബ്യയ്ക്കു വേണ്ടി അൽ ബ്രികാൻ ഹാട്രിക്ക് നേടി. അൽ ഹംദാനും അൽഷഹ്റാനിയുമാണ് മറ്റു രണ്ടു ഗോളുകൾ നേടിയത്. നവംബർ ആറിന് യെമനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial