Site icon Fanport

AFC U23 ഏഷ്യൻ കപ്പ് ക്വാളിഫയേഴ്സ്: ഇന്ത്യ ഖത്തർ, ബഹ്‌റൈൻ, ബ്രൂണെ എന്നിവരോടൊപ്പം

Xr:d:dagajb9xa5i:6,j:7632897839373204228,t:24032112

xr:d:DAGAJB9XA5I:6,j:7632897839373204228,t:24032112


AFC U23 ഏഷ്യൻ കപ്പ് സൗദി അറേബ്യ 2026 ക്വാളിഫയേഴ്സിൽ ഇന്ത്യ ഗ്രൂപ്പ് H ൽ. ഖത്തർ, ബഹ്‌റൈൻ, ബ്രൂണെ ദാറുസ്സലാം എന്നിവരോടൊപ്പം ആകും ഇന്ത്യ ഈ ഗ്രൂപ്പിൽ ഇറങ്ങുക. 2025 സെപ്റ്റംബർ 1 മുതൽ 9 വരെ ഖത്തറിലാണ് മത്സരങ്ങൾ നടക്കുന്നത്.


ഡ്രോയിൽ പോട്ട് 3 ൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്ക് ഒന്നാം സീഡായ ഖത്തർ നയിക്കുന്ന ഗ്രൂപ്പിൽ കടുത്ത വെല്ലുവിളി നേരിടേണ്ടിവരും. 11 ഗ്രൂപ്പ് ജേതാക്കളും മികച്ച നാല് രണ്ടാം സ്ഥാനക്കാരും 2026 ജനുവരിയിൽ നടക്കുന്ന ഫൈനൽ ടൂർണമെന്റിൽ ആതിഥേയരായ സൗദി അറേബ്യയ്‌ക്കൊപ്പം ചേരും.


പുതുതായി നിയമിതനായ മുഖ്യ പരിശീലകൻ നൗഷാദ് മൂസയുടെ കീഴിൽ ഇന്ത്യയുടെ അണ്ടർ 23 ടീം ജൂൺ 1 ന് കൊൽക്കത്തയിൽ ആരംഭിക്കുന്ന പരിശീലന ക്യാമ്പിലൂടെ തയ്യാറെടുപ്പ് തുടങ്ങും. തുടർന്ന് ടീം തജിക്കിസ്ഥാനെതിരെ (ജൂൺ 18) കിർഗിസ് റിപ്പബ്ലിക്കിനെതിരെയും (ജൂൺ 21) രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കായി തജിക്കിസ്ഥാനിലേക്ക് യാത്ര ചെയ്യും.


Exit mobile version