Site icon Fanport

ഒളിമ്പിക് യോഗ്യത, ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന് വലിയ പരാജയം

ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന് നിരാശ. ഇന്ന് താഷ്‌കന്റിലെ ലോകോമോട്ടീവ് സ്റ്റേഡിയത്തിൽ നടന്ന എഎഫ്‌സി വനിതാ ഒളിമ്പിക് യോഗ്യതാ ടൂർണമെന്റ് റൗണ്ട് 2 ലെ അവരുടെ ആദ്യ മത്സരത്തിൽ മുൻ ലോകകപ്പ് ചാമ്പ്യന്മാരായ ജപ്പാനെതിരെ ഇന്ത്യ പരാജയപ്പെട്ടു. എതിരില്ലാത്ത ഏഴു ഗോളുകൾക്ക് ആയിരുന്നു പരാജയം.

ഇന്ത്യ 23 10 26 19 11 50 480

ബ്ലൂ ടൈഗ്രെസസ് ഹെഡ് കോച്ച് തോമസ് ഡെന്നർബി ഡിഫൻസിൽ ഊന്നി കളിക്കാൻ തീരുമാനിച്ചിട്ടും വലിയ പരാജയം ഒഴിവാക്കാൻ ആയില്ല.5-3-2 എന്ന ഫോർമേഷനിൽ ആണ് ഇന്ത്യ ഇന്ന് കളിച്ചു. ആദ്യ 45 മിനിറ്റ് നന്നായി ആ ടാക്ടിക്സ് പ്രവർത്തച്ചു. ആദ്യ പകുതിയിൽ ജപ്പാന് ഒരു ഗോൾ മാത്രമെ നേടാൻ ആയുള്ളൂ. എന്നാൽ രണ്ടാം പകുതിയിൽ ഇന്ത്യക്ക് പിടിച്ചു നിൽക്കാൻ ആയില്ല. ആറു ഗോളുകൾ ആണ് ജപ്പാൻ രണ്ടാം പകുതിയിൽ നേടിയത്.

Exit mobile version