ചതുരാഷ്ട്ര ടൂർണമെന്റിൽ പങ്കെടുക്കാൻ ഇന്ത്യൻ U-16 ടീം ചൈനയിലേക്ക്

- Advertisement -

അണ്ടർ 16 ഏഷ്യാ കപ്പിനായുള്ള ഒരുക്കത്തിന്റെ ഭാഗമായി ഇന്ത്യൻ അണ്ടർ 16 ടീം ചൈനയിൽ നടക്കുന്ന ചതുരാഷ്ട്ര ടൂർണമെന്റിൽ പങ്കെടുക്കും. ജൂലൈ 3ന് ആരംഭിക്കുന്ന ടൂർണമെന്റിൽ ഇന്ത്യയെ കൂടാതെ ആതിഥേയരായ ചൈന, തായ്‌ലൻഡ്, കൊറിയ എന്നിവരാണ് പങ്കെടുക്കുന്നത്. നേരത്തെ സെർബിയയിൽ നടന്ന ടൂർണമെന്റ് വിജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ.

സെർബിയ, ജോർദാൻ, തജാകിസ്ഥാൻ തുടങ്ങിയ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിലാണ് ഇന്ത്യ കപ്പ് ഉയർത്തിയത്. ചൈനയിൽ ആ വിജയം ആവർത്തിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഇന്ത്യൻ ടീം.

ഫിക്സ്ചർ;

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement