
എ.എഫ്.സി കപ്പിനായുള്ള യോഗ്യത മത്സരത്തിൽ തുർക്മെനിസ്താനെ മൂന്ന് ഗോളിന് തോൽപ്പിച്ച് ഇന്ത്യൻ അണ്ടർ 19 ടീം. മത്സരത്തിൽ വിജയിച്ചെങ്കിലും ഇന്ത്യ എ.എഫ്.സി കപ്പ് യോഗ്യത നേടാതെ പുറത്തായി. രണ്ടാം പകുതിയിലാണ് ഇന്ത്യ മൂന്ന് ഗോളുകളുംനേടിയത്. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഇന്ത്യ പക്ഷെ ആദ്യ പകുതിയിൽ ഗോൾ നേടുന്നതിൽ പരാജയപ്പെടുകയായിരുന്നു. ആദ്യ പകുതിയിൽ റഹിം അലിക്ക് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ നേടാനായില്ല. ആദ്യ പകുതി അവസാനിക്കുമ്പോൾ മത്സരം 0-0 എന്ന നിലയിലായിരുന്നു.
തുടർന്ന് രണ്ടാം പകുതിയിലും ആക്രമണം തുടർന്ന ഇന്ത്യ അവസാന 15 മിനുറ്റിൽ മൂന്ന് ഗോൾ നേടി മത്സരം കൈപ്പിടിയിലാകുകയായിരുന്നു. ഇന്ത്യയുടെ ഗോൾ വേട്ടക്ക് തുടക്കമിട്ടത് അമർജിത് സിങ്ങാണ്. തുടർന്ന് 5 മിനിറ്റിന് ശേഷം അഭിഷേക് ഹൽദർ ഇന്ത്യയുടെ ലീഡ് ഇരട്ടിയാക്കി. ഇഞ്ചുറി ടൈമിൽ എഡ്മണ്ട് ഇന്ത്യയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.
ആദ്യ മത്സരത്തിൽ സൗദിയോട് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തിൽ യെമനിനോട് സമനില വഴങ്ങിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ ഗോളടിക്കാനാവാതിരുന്ന ഇന്ത്യ കളിയിലാണ് യോഗ്യത പോരാട്ടത്തിൽ ആദ്യ ഗോൾ കണ്ടെത്തിയതും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial