ഹോംലെസ് ലോകകപ്പ്; ഹോളണ്ടും അമേരിക്കയും ഇന്ത്യക്ക് മുന്നിൽ വീണു

നോർവേയിൽ നടക്കുന്ന ഹോംലെസ് ലോകകപ്പ് ഫുട്ബോളിൽ ഇന്ത്യൻ ടീമുകൾക്ക് കുതിപ്പ് തുടരുന്നു. മൂന്നാം ദിവസമായ ഇന്നലെ ഇന്ത്യൻ വനിതകൾ അമേരിക്കയേയും പുരുഷന്മാർ കരുത്തരായ ഹോളണ്ടിനേയും തകർത്തെറിഞ്ഞു. വനിതകൾ മൂന്നിനെതിരെ എട്ടു ഗോളുകൾക്കാണ് ഇന്നലെ അമേരിക്കയെ പരാജയപ്പെടുത്തിയത്. വനിതാ ടീമിന്റെ തുടർച്ചയായ നാലാം വിജയമാണിത്.

പുരുഷന്മാരുടെ ടീം ഹോളണ്ടിനേയും വലിയ മാർജിനിലാണ് പരാജയപ്പെടുത്തിയത്. മൂന്നിനെതിരെ ഏഴു ഗോളുകൾക്കായിരുന്നു പുരുഷ ടീമിന്റെ വിജയം. പുരുഷ ടീം കഴിഞ്ഞ ദിവസം ഫ്രാൻസിനേയും പരാജയപ്പെടുത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഐപിഎല്‍ സീസണില്‍ ഫ്രാഞ്ചൈസികള്‍ക്കും ലഭിക്കും കോടികള്‍
Next articleവെസ്റ്റിന്‍ഡീസിനെതിരെയുള്ള അയര്‍ലണ്ട് ടീമിനെ പ്രഖ്യാപിച്ചു